മസ്റ്ററിങ് പൂർത്തിയാക്കണം

കണ്ണൂർ: കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മൻെറ്​സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന്​ 2019 ഡിസംബർ 31 വരെ പെൻഷൻ പാസാക്കി കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ഫെബ്രുവരി 20നകം മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. അല്ലാത്തപക്ഷം ഫെബ്രുവരി മുതലുള്ള പെൻഷൻ മുടങ്ങും. മസ്റ്ററിങ് നടത്തിയവർ വീണ്ടും നടത്തേണ്ടതില്ല. 2019 ഡിസംബറിനുശേഷം പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ഒരറിയിപ്പുണ്ടാകുന്നതുവരെ മസ്റ്ററിങ് നടത്തേണ്ടതില്ല. ഫോൺ: 0497 2706806. ഗ്രീവൻസ് പോർട്ടൽ സംവിധാനം പുനഃസ്ഥാപിച്ചു കണ്ണൂർ: ഗവ. വനിത ഐ.ടി.ഐയിൽ 2014 മുതൽ എൻ.സി.വി.ടി എം.ഐ.എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ ഇ.എൻ.ടി.സികളിലെ തിരുത്തലുകൾ വരുത്തുന്നതിന് ഗ്രീവൻസ് പോർട്ടൽ സംവിധാനം പുനഃസ്ഥാപിച്ചു. www.ncvtmis.gov.in വഴി ട്രെയിനികൾക്ക് അവരുടെ പ്രൊഫൈലിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിന് പരാതികൾ നൽകാം. മാർച്ച് രണ്ടുവരെ പോർട്ടൽ ലഭ്യമാണ്. പോർട്ടലിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയശേഷം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഐ.ടി.ഐയിൽ ഹാജരാകണം. ഫോൺ: 0497 2835987, 9526811194. അധ്യാപക കോഴ്‌സ്; സ്‌പോട്ട് അഡ്മിഷൻ കണ്ണൂർ: ഡിപ്ലോമ ഇൻ എലമൻെററി എജുക്കേഷൻ അധ്യാപക കോഴ്‌സ് സ്‌പോട്ട് അഡ്മിഷന് ഫെബ്രുവരി 18ന് രാവിലെ 10ന്​ നേരിട്ട് പങ്കെടുക്കാം. പി.എസ്‌.സി അംഗീകൃത കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0473 4296496, 8547126028. ചിത്രരചന മത്സരം കണ്ണൂർ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20ന് ജില്ലതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഫോൺ: 9447853744, 9656061031. ഒറ്റത്തവണ തീർപ്പാക്കൽ നീട്ടി കണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ 2016 മാർച്ച് 31നുശേഷം നികുതി അടച്ചിട്ടില്ലാത്ത എല്ലാ വണ്ടികൾക്കും നികുതി അടക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നാലു വർഷത്തെ കുടിശ്ശിക തുകയുടെ 30 ശതമാനവും സ്വകാര്യ വാഹനങ്ങൾക്ക് 40 ശതമാനവും മാത്രം അടച്ച് ജപ്തി നടപടികളിൽനിന്ന്​ ഒഴിവാകാമെന്ന് തളിപ്പറമ്പ് ജോയൻറ്​ റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ അറിയിച്ചു. ഫോൺ: 0460 2206580. അപേക്ഷ ക്ഷണിച്ചു കണ്ണൂർ: ഇലക്ട്രീഷ്യന്മാർക്കുള്ള രണ്ടു ദിവസത്തെ സൗരോർജ നൈപുണ്യ പ്രത്യേക പരിശീലന പരിപാടിയിലേക്ക് അനെർട്ട് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9188119431, 18004251803.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.