കൂത്തുപറമ്പ്: ഡിജിറ്റൽ സർവേയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തലശ്ശേരി താലൂക്കിൽ തുടക്കമായി. കോട്ടയം പഞ്ചായത്തിലാണ് താലൂക്കിൽ ആദ്യമായി ഡിജിറ്റൽ സർവേ നടക്കുക. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, സർവേ ഓഫ് ഇന്ത്യ, സംസ്ഥാന റവന്യൂ സർവേ, രജിസ്ട്രേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണിത്. 1920-40 കാലഘട്ടത്തിൽ തയാറാക്കിയ റീ സർവേ റെക്കോഡുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭരണനിർവഹണം. അവകാശരേഖകൾ പരിശോധിച്ച് കാലാനുസൃതമായി റെക്കോഡുകൾ തയാറാക്കുകയാണ് ഡിജിറ്റൽ സർവേയിലൂടെ ലക്ഷ്യംവെക്കുന്നത്. ഡ്രോൺ ഉപയോഗിച്ചാണ് ആധുനികരീതിയിലുള്ള സർവേ നടക്കുക. നാലു വർഷം കൊണ്ട് സർവേനടപടികൾ പൂർത്തീകരിക്കും. തലശ്ശേരി താലൂക്കിലെ സർവേയുടെ ആലോചനയോഗം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് സി. രാജീവൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി തഹസിൽദാർ ഷീബ, അസി. സർവേ ഡയറക്ടർ രജീവൻ പട്ടത്താരി, സർവേയർ ബാലകൃഷ്ണൻ തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.