സൗജന്യ മാതമംഗലം: സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വാങ്ങാൻ നൽകുന്ന മെഡിക്കൽ കാർഡിന്റെ എരമം കുറ്റൂർ സർക്കിൾതല വിതരണോദ്ഘാടനം പെരുവാമ്പ ഹുമൈദിയ്യ മദ്രസ ഹാളിൽ എസ്.വൈ.എസ് പയ്യന്നൂർ സോൺ പ്രസിഡന്റ് കെ.പി. ആസാദ് സഖാഫി നിർവഹിച്ചു. പി. നൗഫൽ അധ്യക്ഷത വഹിച്ചു. എൻ. അഫ്സൽ സഖാഫി കാരക്കുന്ന്, എ.പി. ഹാഷിം മൗലവി, എ. മുസ്തഫ മൗലവി, ശഫീഖ് സഅദി, ബി. റഫീഖ് എന്നിവർ സംസാരിച്ചു. മുനീർ ഫാളിലി സ്വാഗതവും പി.വി. താജുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.