കണ്ണൂർ: ദേശീയപാതയിൽ തലശ്ശേരി -എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 231ാം നമ്പർ റെയിൽവേ ലെവൽക്രോസ് ഫെബ്രുവരി 13ന് രാവിലെ ഒമ്പത് മുതൽ 17ന് രാത്രി എട്ടുവരെ അഞ്ചുദിവസം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ അറിയിച്ചു. ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം കണ്ണൂർ: കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് ട്രേഡിലെ എൻ.ടി.സി/എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി, ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 14ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫെബ്രുവരി 15ന് രാവിലെ 10ന് കോളജിൽ എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. യോഗ്യത: ബിരുദം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കോളജിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.