ജില്ലതല ക്രോസ് കൺട്രി മത്സരം

ധർമശാല: ജില്ല അത്​ലറ്റിക്​സ് അസോസിയേഷ​ൻെറ നേതൃത്വത്തിലുള്ള ക്രോസ് കൺട്രി മത്സരം മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല കേന്ദ്രം ആസ്ഥാനമായി നടത്തും. പുരുഷ- വനിത വിഭാഗങ്ങളിലായി 10 കി.മീ, അണ്ടർ/20 ആൺ/എട്ടു കി.മീ, അണ്ടർ/20 പെൺ/ആറു കി.മീ, അണ്ടർ /18 ആൺ/6 കി.മീ, അണ്ടർ/18/പെൺ/4 കി.മീ, അണ്ടർ / 16 ആൺ-പെൺ / രണ്ടു കി.മീ. എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. മത്സരങ്ങളിൽ പങ്കെടുക്കുന്ന ക്ലബ്/ വിദ്യാലയങ്ങൾ എന്നിവ അസോസിയേഷനിൽ രജിസ്​റ്റർ ചെയ്തവരായിരിക്കണം. മത്സരാർഥികൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഫോൺ: 9447637825, 9447635863.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.