പിണറായിയിലെ സ്ഫോടനം റീൽസ് ചിത്രീകരിക്കുന്നതിനിടെ, യുവാവിന്‍റെ ദൃശ്യം പുറത്ത്

കണ്ണൂർ: കണ്ണൂർ പിണറായിയിൽ സ്ഫോടനമുണ്ടായത് റീൽസ് ചിത്രീകരിക്കുന്നതിനിടെ. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സി.പി.എം പ്രവർത്തകനായ വിപിൻ രാജ് സ്ഫോടക വസ്തു കത്തിച്ച ശേഷം വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ കൈയിൽവെച്ച് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് പിണറായി വേണ്ടുട്ടായി കനാൽ കരയിലായിരുന്നു സ്ഫോടനമുണ്ടായത്. വിപിൻരാജിന്റെ വീടിന് സമീപത്ത് വെച്ച് തന്നെയായിരുന്നു സംഭവം. കൈപ്പത്തി തകർന്ന ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഓലപ്പടക്കമാണ് പൊട്ടിയതെന്നായിരുന്നു സി.പി.എം കേന്ദ്രങ്ങളിൽനിന്ന് വന്ന വിശദീകരണം.

Tags:    
News Summary - blast in Pinarayi while filming the Reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.