ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌.​സിയുടെ ആ​രാ​ധ​ക കൂ​ട്ടാ​യ്മയായ റെ​ഡ് മ​റൈ​നേ​ഴ്‌​സ്

ക​ന്നി കി​രീ​ടം തേ​ടി ക​ണ്ണൂ​രും തൂ​ശൂ​രും; കലാശപ്പോരാട്ടം കണ്ണൂരിൽ

കണ്ണൂര്‍: കാൽപ്പന്ത് കളിയാരവത്തിന്റെ അവാസന കിക്കോഫ് വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും. കണ്ണൂർ വാരിയേഴ്‌സും തൃശൂര്‍ മാജിക്ക് എഫ്‌.സിയും കൊമ്പുകോർക്കുന്ന സൂപ്പർ ലീഗ് കേരളയില്‍ ആര് ജയിച്ചാലും കന്നി കിരീടം നേടി മടങ്ങാം. മികച്ച കളിയും ഒപ്പം ഭാഗ്യവും സമം ചേർത്താണ് കണ്ണൂർ വാരിയേഴ്‌സ് കപ്പടിക്കാൻ ജന്മനാട്ടിലേക്ക് എത്തുന്നത്. ഡിസംബര്‍ 19ന് കണ്ണൂര്‍ മുനിസിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ആറ് മുതല്‍ ഫൈനല്‍ മത്സരം തുടങ്ങും. ഒരു ഇടവേളക്ക് ശേഷം സൂപ്പർ ലീഗ് മത്സരങ്ങൾ കണ്ണൂരിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു വടക്കേ മലബാറുകാർ. ഇരട്ടി ആവേശം പകർന്നാണ് ഒടുവിൽ ഫൈനൽ മത്സരവും കണ്ണൂരിലെത്തുന്നത്.

സെമി ഫൈനലില്‍ ശക്തരായ കാലിക്കറ്റ് എഫ്‌.സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ഇതോടെ സൂപ്പര്‍ ലീഗില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടീമായി കണ്ണൂര്‍ വാരിയേഴ്‌സ് മാറി. ഫൈനലിൽ കണ്ണൂരിന്റെ കളി കാണാനുള്ള ആവേശത്തിലാണ് ആരാധകർ. കണ്ണൂരിൽ നടന്ന മത്സരങ്ങളിൽ സമനിലയും തോൽവിയും മാത്രമാണ് കണ്ണൂർ വാരിയേഴ്സിന്റെ സമ്പാദ്യം. ഫൈനലിൽ ഭാഗ്യം കണ്ണൂരിന് തുണക്കുമെന്ന് സ്വന്തം നാട്ടിൽ കപ്പുയർത്താനാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. സെമി ഫൈനലില്‍ ശക്തരായ കാലിക്കറ്റ് എഫ്‌.സിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് കണ്ണൂർ ഫൈനലിൽ എത്തിയത്.

ക്ലബ് അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കണ്ണൂരിന്റെ പരിശീലകന്‍ മാനുവല്‍ സാഞ്ചസിനായി. തുടര്‍ച്ചയായി രണ്ടാം തവണയും ടീമിനെ സെമി ഫൈനലില്‍ എത്തിച്ച് സൂപ്പര്‍ ലീഗില്‍ ചരിത്രം കുറിച്ചു. അതോടൊപ്പം സൂപ്പര്‍ ലീഗില്‍ രണ്ട് സീസണിലും എവേ മത്സരങ്ങളില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന അപൂര്‍വ റെക്കോര്‍ഡും മാനുവല്‍ സാഞ്ചസിനുണ്ട്. വെള്ളിയാഴ്ച രാത്രി ജവഹർ സ്റ്റേഡിയത്തിൽ പന്തുരളുമ്പോൾ ഗാല‍റിയിൽ ആരാധകരുടെ നെഞ്ചിലും തീ പടരുമെന്ന് ഉറപ്പാണ്.

ടി​ക്ക​റ്റ് ല​ഭി​ക്കാ​ൻ

ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റു​ക​ള്‍ www.ticketgenie.inഎ​ന്ന വെ​ബ് സൈ​റ്റി​ലോ, അ​പ്ലി​ക്കേ​ഷ​നി​ല്‍ നി​ന്നോ ഓ​ണ്‍ലൈ​നാ​യി ടി​ക്ക​റ്റ് എ​ടു​ക്കാം. ഓ​ഫ് ലൈ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്റെ പ​രി​സ​ര​ത്തു​ള്ള ദ​യ മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ന്റെ പ​രി​സ​ര​ത്തു​ള്ള ബോ​ക്‌​സ് ഓ​ഫി​സി​ല്‍ നി​ന്ന് സെ​ക്യൂ​റ മാ​ളി​ല്‍ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക കൗ​ണ്ട​റി​ല്‍നി​ന്ന് എ​ടു​ക്കാം.

ഗ്യാ​ല​റി, വി.​ഐ.​പി, വി.​വി.​ഐ.​പി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ടി​ക്ക​റ്റു​ക​ള്‍. ഗ്യാ​ല​റി​ക്ക് 199 രൂ​പ, വി.​ഐ.​പി 999 രൂ​പ, വി.​വി.​ഐ.​പി 1999 രൂ​പ എ​ന്നി​വ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍. ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌.​സി​യു​ടെ ആ​രാ​ധ​ക​ര്‍ അ​മു​ല്‍ ഗ്യാ​ല​റി​യി​ലും തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌.​സി​യു​ടെ ആ​രാ​ധ​ക​ര്‍ സ്‌​നി​ക്കേ​ഴ്‌​സ് ഗ്യാ​ല​റി​യി​ലും ഇ​രി​ക്ക​ണം.

Tags:    
News Summary - Kannur and Thrissur seek maiden crown; Final battle in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.