കണ്ണൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോർപറേഷൻ ഓഫിസിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ പതാക ഉയർത്തി. ഓഫിസ് പരിസരത്തെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും സ്വാതന്ത്ര്യ സമര സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി. ഹരിത പ്രോട്ടോകോൾ പ്രതിജ്ഞ മേയർ ചൊല്ലിക്കൊടുത്തു. സർക്കാർ ഓഫിസുകളിലെ ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങൾക്ക് എ ഗ്രേഡ് നേടിയ പുഴാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള 'ഹരിത ഓഫിസ്' സാക്ഷ്യപത്രം ഡെപ്യൂട്ടി മേയർ ഷബീന ടീച്ചറിൽനിന്നും പുഴാതി മെഡിക്കൽ ഓഫിസർ ഡോ.രഞ്ജിത്ത് വത്സലൻ എറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.