ചൊക്ലി: പഞ്ചായത്തിലെ 17 സർക്കാർ അർധസർക്കാർ ഓഫിസുകൾ ഹരിത ഓഫിസുകളായി പ്രഖ്യാപിച്ചു. ഹരിത കേരള മിഷൻെറയും ശുചിത്വ മിഷൻെറയും മാനദണ്ഡം അനുസരിച്ചു നടത്തിയ പരിശോധനയിൽ പഞ്ചായത്ത് പരിധിയിലെ 12 ഓഫിസുകൾക്ക് എ ഗ്രേഡ്, ഒരു ഓഫിസിനു ബി ഗ്രേഡ്, മൂന്ന് ഓഫിസുകൾക്ക് സി ഗ്രേഡ് എന്നിവ ലഭിച്ചു. വാർഡ് മെമ്പർ കെ. പ്രദീപിൻെറ അധ്യക്ഷതയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.എ. റീത്ത ഉദ്ഘാടനം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.പി. സജിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹരിതകർമ സേന ക്ലീൻ കേരള കമ്പനിക്ക് കൈമാറിയ പാഴ്‌വസ്തുക്കളുടെ ലാഭവിഹിതത്തിൻെറ ചെക്ക് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നവാസ് പരത്തിൻറവിട ഹരിതകർമ സേനക്ക് കൈമാറി. മെമ്പർ ശ്രീജ രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.കെ. മോഹനൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷ് കുമാർ, വില്ലേജ് എക്്സ്റ്റൻഷൻ ഓഫിസർ കെ.പി. ജസീർ, അസി.സെക്രട്ടറി കെ. പ്രേമലത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.