പെരിങ്ങത്തൂർ: ബാല ഇന്ത്യ എന്ന പ്രമേയവുമായി കുട്ടികളെകൊണ്ട് പ്രതീകാത്മക ഇന്ത്യ നിർമിച്ച് കരിയാട് റേഞ്ച് എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തിൽ പുളിയനമ്പ്രം മനാറുൽ ഇസ്ലാം മദ്റസയിൽ നടത്തി. പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡൻറ് അബ്ദുൽ ഹക്കീം അൽ ഖാസിമി അധ്യക്ഷത വഹിച്ചു. പെരിങ്ങത്തൂരിൽ നടന്ന റിപ്പബ്ലിക് ദിനാചരണത്തിൽ കോൺഗ്രസ് പെരിങ്ങളം മണ്ഡലം പ്രസിഡൻറ് ഖാലിദ് പിലാവുള്ളതിൽ ദേശീയ പതാക ഉയർത്തി. പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ പി. ബിജോയ് പതാക ഉയർത്തി. പുളിയനമ്പ്രം മുസ്ലിം യു.പി സ്കൂളിൽ അബ്ദുൽ സലീം പതാക ഉയർത്തി. ഒളവിലം നാരായണൻ പറമ്പ് കോൺഗ്രസ് കമ്മിറ്റി നടത്തിയ ചടങ്ങിൽ പി. ഭരതൻ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.