ടി.പി. കുട്ട്യമ്മു സാഹിബിൻെറ ജീവചരിത്രം പ്രകാശനം തലശ്ശേരി: വികസന രംഗത്ത് അതുല്യ സംഭാവനകളർപ്പിച്ച കേരള സംസ്ഥാനത്തിൻെറ ആദ്യത്തെ ചീഫ് എൻജിനീയർ ടി.പി. കുട്ട്യമ്മു സാഹിബിനെക്കുറിച്ച് സി.ടി. ബഷീർ എഴുതിയ പുസ്തകം മുസ്ലിം സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് പ്രകാശനം ചെയ്തു. വി.കെ. കുട്ടു കോപ്പി ഏറ്റുവാങ്ങി. എം.എസ്.എസ് ജില്ല കമ്മിറ്റി, തലശ്ശേരി മുസ്ലിം അസോസിയേഷൻ, ഗ്രേസ് ബുക്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എം.എസ്.എസ് ജില്ല പ്രസിഡൻറ് പ്രഫ.എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. പി.എ. റഷീദ്, എം.സി. വടകര, വി.കെ. കുട്ടു, അഡ്വ. പി.വി. സൈനുദ്ദീൻ, ടി.എം.എ പ്രസിഡൻറ് എ.പി. അഹമ്മദ്, പി.എം. അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയിൽ സ്കൂൾ ഓഫ് സയന്‍സിനുകീഴിൽ തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ ആരംഭിക്കുന്ന മേഖല കേന്ദ്രത്തിന് ടി.പി. കുട്ട്യമ്മുവിൻെറ പേര് നൽകണമെന്ന് യോഗം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.