ഫിലമൻെറ് രഹിത പദ്ധതി ഉദ്ഘാടനം ഇരിക്കൂർ: കേരള സർക്കാർ ഊർജ കേരള മിഷൻ ഭാഗമായുള്ള ഫിലമൻെറ് രഹിത കേരള പദ്ധതിയുടെ ഇരിക്കൂർ പഞ്ചായത്തു തല ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.നസീർ അധ്യക്ഷത വഹിച്ചു. അംഗൻവാടികൾക്കുള്ള എൽ.ഇ.ഡി പെരുവളത്തുപറമ്പ് അംഗൻവാടി അധ്യാപിക പ്രേമലത ഏറ്റുവാങ്ങി. ശ്രീകണ്ഠപുരം അസി.എക്സിക്യൂട്ടിവ് എൻജിനീയർ ടി. ശശി പദ്ധതി വിശദീകരിച്ചു. ഇരിക്കൂർ സെക്ഷൻ അസി. എൻജിനീയർ സി. ദിനേശൻ, പി.വത്സൻ, എൻ.കെ.കെ. മുഫീദ, ടി.പി. ഫാത്തിമ, അഷ്റഫ് എന്നിവർ സംസാരിച്ചു. എൽ.ഇ.ഡി ബൾബിനു നേരത്തേ രജിസ്റ്റർ ചെയ്യാത്ത ഗാർഹിക ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റുവഴിയോ സെക്ഷൻ ഓഫിസിൽ നേരിട്ടോ ഫോൺ മുഖേന അറിയിച്ചോ രജിസ്റ്റർ ചെയ്യാം. ഉപഭോക്താക്കളെ എസ്.എം.എസ് വഴി മുൻകൂട്ടി അറിയിച്ച് ബൾബ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.