ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കണം; ഡി.ഡി.ഇ ഓഫിസ് ധർണ നടത്തി പ്രധാനാധ്യാപകർ

പടം -ഗിരീഷ്​ കണ്ണൂർ: സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര വിതരണച്ചെലവിന് അനുവദിക്കുന്ന തുക കമ്പോള വിലനിലവാരത്തിന് അനുസൃതമായി വർധിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രധാനാധ്യാപകർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലേക്ക് പ്രകടനവും ധർണയും നടത്തി. സംസ്ഥാന ട്രഷറർ കെ.എ. ബെന്നി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.പി. രാജീവൻ, മുൻ സംസ്ഥാന അസി. സെക്രട്ടറി പി.പി. ലേഖ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ജസ്റ്റിൻ ജയകുമാർ, കെ.പി. വേണുഗോപാലൻ, വനിത ഫോറം ജില്ല ചെയർപേഴ്സൻ പി. ശോഭ എന്നിവർ സംസാരിച്ചു. കാൽടെക്സിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ഒ. ബിജു, എ.കെ. സുധാമണി, ടി.എം. സഞ്ജു, പി. ബിജോയി തുടങ്ങിയവർ നേതൃത്വം നൽകി. നടപടിയുണ്ടായില്ലെങ്കിൽ തിരുവോണ നാളിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.