ചാരായ വാറ്റുകാരൻ രണ്ടുവർഷത്തിനു ശേഷം അറസ്റ്റിൽ

ശ്രീകണ്ഠപുരം: ചാരായ വാറ്റുകാരനായ പിടികിട്ടാപ്പുള്ളി രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ. പയ്യാവൂർ ഷിമോഗയിലെ പള്ളിക്കുന്നേൽ അനീഷിനെയാണ് (34) ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ അറസ്റ്റ് ചെയ്തത്. 2020ൽ ചാരായം വാറ്റാനുള്ള 30 ലിറ്റർ വാഷുമായി അനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ മുങ്ങി. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ബുധനാഴ്ച വീട്ടിലെത്തിയതോടെയാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.