കായികമേളകളിൽ താരമായി റിട്ട. എസ്.​ഐ

ശ്രീകണ്ഠപുരം: കായികമേളകളിൽ തുടർച്ചയായ 45ാം വർഷവും മെഡൽ നേടി മുന്നേറുകയാണ് റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ടി.പി. രാധാകൃഷ്ണൻ. കഴിഞ്ഞയാഴ്ച കണ്ണൂർ സർവകലാശാല സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന ഓപൺ മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ ഹാമർ ത്രോയിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെള്ളിയുമാണ് ഇദ്ദേഹം നേടിയത്. ദേശീയ ഓപൺ മാസ്റ്റേഴ്‌സ് അത്‍ലറ്റിക് മീറ്റിൽ സ്വർണവും നേടിയിട്ടുണ്ട്. മുൻ ദേശീയ യൂനിവേഴ്സിറ്റി അത്‍ലറ്റ്, കെ.എ.പി നാലാം ദളം വ്യക്തിഗത ചാമ്പ്യൻ, കണ്ണൂർ പൊലീസ് ഓഫിസേഴ്സ് മീറ്റ് വ്യക്തിഗത ചാമ്പ്യൻ, സംസ്ഥാന പൊലീസ് അത്‍ലറ്റിക് മീറ്റ് സ്വർണ മെഡൽ ജേതാവുമാണ് രാധാകൃഷ്ണൻ. പട്ടുവം മുറിയാത്തോട് സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.