തളിപ്പറമ്പ്: സ്വാതന്ത്ര്യസമര സേനാനി പട്ടുവം മുറിയാത്തോട് കുളക്കാട്ട് വയലിലെ തീയ്യഞ്ചേരി ഗോപാലൻ നമ്പ്യാരെ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. 97കാരനായ ഗോപാലൻ നമ്പ്യാരെ വീട്ടിലെത്തിയാണ് ആദരിച്ചത്. 1946ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരം ശക്തമാക്കുന്നതിനിടയില്‍ ബോംബെ ലയണ്‍ ഗെയ്റ്റില്‍ നടന്ന നേവല്‍ സമരത്തില്‍ അന്ന് നേവി ഉദ്യോഗസ്ഥനായ ഗോപാലന്‍ നമ്പ്യാരും പങ്കെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ഗോപാലന്‍ നമ്പ്യാര്‍ അടക്കമുള്ളവരെ പിരിച്ചുവിട്ടു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും അരുണ ആസഫ് അലിയും മധ്യസ്ഥ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചെങ്കിലും ബ്രിട്ടീഷുകാര്‍ ഇവരെ തിരിച്ചെടുത്തില്ല. പിന്നീട് നാട്ടിലെത്തിയ ഗോപാലന്‍ നമ്പ്യാര്‍ ടി.ടി.സി പഠനം പൂര്‍ത്തിയാക്കി മുതുകുട എല്‍.പി സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഗോപാലൻ നമ്പ്യാരെ കെ.എസ്.എസ്.പി.യു ജില്ല ജോ. സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ പൊന്നാടയണിയിച്ച് ഉപഹാരം നല്കി. ബ്ലോക്ക് പ്രസിഡന്റ് ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. വി. പ്രേമരാജൻ, ടി. ബാലകൃഷ്ണൻ, പി.പി. കുഞ്ഞമ്പു, കെ.വി. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.