കൈവരി സ്ഥാപിച്ച് സമരം

മാഹി: മാഹി കെ.ടി.സി പമ്പിനും പഴയ പോസ്റ്റ് ഓഫിസിനും സമീപം ദേശീയപാതയോരത്ത് നടപ്പാതയിൽ പ്രതീകാത്മക നടത്തി. അധികൃതരുടെ അനാസ്ഥക്കെതിരെ മുണ്ടോക്ക്, മഞ്ചക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി കൂട്ടായ്മയാണ് സമരം നടത്തിയത്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ മാഹി ദേശീയപാതയോരത്ത് നടപ്പാതയും കൈവരിയും നിർമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എം. സിജിത്ത് ഉദ്ഘാടനം ചെയ്തു. ടി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.ഇ. മമ്മു, പള്ളിയൻ പ്രമോദ്, ഗഫൂർ മണ്ടോളി, അജിത പവിത്രൻ, ഉമ്മർ മാളിയേമ്മൽ, ഹമീദ് കൈതാൽ എന്നിവർ സംസാരിച്ചു. Caption: മാഹി ദേശീയപാതയോരത്ത് നടപ്പാതയിൽ പ്രതീകാത്മക കൈവരി സ്ഥാപിച്ച് നേർവഴി കൂട്ടായ്മ നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.