ലഹരി തടയാന്‍ സംയുക്ത പരിശോധന

മട്ടന്നൂര്‍: കുട്ടികളിലെ ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ അതു തടയാന്‍ നടപടിയുമായി ഭക്ഷ്യ സുരക്ഷ വിഭാഗവും എക്‌സൈസും സംയുക്ത പരിശോധന ആരംഭിച്ചു. സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ലഹരി വസ്തുക്കള്‍, ലഹരികളടങ്ങിയ മിഠായികള്‍ എന്നിവയുണ്ടോ എന്നു പരിശോധിച്ചു. മട്ടന്നൂര്‍ മേഖലയില്‍ സ്‌കൂള്‍ പരിസരത്തിനു പുറമെ ടൗണിലെ കടകളിലും പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് ഭക്ഷ്യ സുരക്ഷ ഓഫിസര്‍ ഷോണിമ പറഞ്ഞു. മട്ടന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. ആനന്ദകുമാര്‍, ഉദ്യോഗസ്ഥരായ കെ. ശശികുമാര്‍, വി.എന്‍. സതീഷ്, എം.പി. ഹാരിസ്, പി.ടി. സജിത്ത്, സി.വി. റിജുന്‍, എന്‍. ലിജിന, കെ.ടി. ജോര്‍ജ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.