ആസാദി കി ഗൗരവ് പദയാത്രക്ക് തുടക്കം

മട്ടന്നൂര്‍: കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടുദിവസം നീളുന്ന ആസാദി കി ഗൗരവ് പദയാത്രക്ക് തുടക്കമായി. ഉരുവച്ചാലില്‍ നിന്ന് ആരംഭിച്ച പദയാത്ര മാര്‍ട്ടിന്‍ ജോര്‍ജിന് ദേശീയപതാക കൈമാറി സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജാഥ വൈകീട്ട് മട്ടന്നൂരില്‍ സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥികളെ സതീശന്‍ ഷാളണിയിച്ച് സ്വീകരിച്ചു. സജീവ് ജോസഫ് എം.എല്‍.എ, കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍, നേതാക്കളായ ബിന്ദു കൃഷ്ണ, അബ്ദുൽകരീം ചേലേരി, രാജീവന്‍ എളയാവൂര്‍, സോണി സെബാസ്റ്റ്യന്‍, വി.എ. നാരായണന്‍, പി.ടി. മാത്യു, എ. മോഹനന്‍, ഇബ്രാഹിം മുണ്ടേരി, അന്‍സാരി തില്ലങ്കേരി തുടങ്ങിയവര്‍ സംസാരിച്ചു. (ഫോട്ടോ- ആസാദി കി ഗൗരവ് പദയാത്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.