അമൃത സര്‍ഗോത്സവം

കണ്ണൂര്‍: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് കൂത്തുപറമ്പ് അമൃത കലാക്ഷേത്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഇരിട്ടി, പാനൂര്‍, കൂത്തുപറമ്പ് സബ് ജില്ലകളിലെ ഒരു സ്‌കൂളില്‍നിന്ന് അര്‍ഹരായ അഞ്ച് കുട്ടികള്‍ക്കുവീതം നൂറുപേര്‍ക്ക് നൃത്ത ക്ലാസ് സൗജന്യമായി നല്‍കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍ എന്നീ ഇനത്തിലായിരിക്കും ക്ലാസ്. ആഗസ്റ്റ് 18നുള്ളില്‍ 9747273709, 9947773707 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്തസമ്മേളനത്തില്‍ ഡയറക്ടര്‍ പി.പി. രാജേഷ്, സുനില്‍ മാങ്ങാട്ടിടം, ജീജി രാജേഷ്, അഖില്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.