തളിപ്പറമ്പ്: കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് തൃച്ചംബരം നിവാസികൾ. രാപ്പകലില്ലാതെ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതോടൊപ്പം ജനങ്ങളെ ആക്രമിക്കുന്നതും ഭീഷണിയായി മാറി. തളിപ്പറമ്പ് നഗരസഭയിലെ നേതാജി വാർഡിൽപെട്ട തൃച്ചംബരം, പട്ടപ്പാറ, പഞ്ചവടി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായത്. നഗരപ്രദേശമായിട്ടുകൂടി നേരത്തേ രാത്രികാലത്ത് കൂട്ടത്തോടെ കാടിറങ്ങുന്ന പന്നികൾ കൃഷിനശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പലരും പുരയിടങ്ങളിൽ പച്ചക്കറി കൃഷി തന്നെ ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ പകൽ സമയത്തും കൂട്ടമായെത്തി വാഴ, ചേന, ഇഞ്ചി, വെണ്ട, കൂവ തുടങ്ങിയ കൃഷികൾ നശിപ്പിക്കുന്നത് പതിവായി. പന്നികളുടെ മുന്നിൽപെടുന്നവരെ ആക്രമിക്കുന്ന സ്ഥിതിയുമുണ്ട്. രാത്രികാലങ്ങളിൽ ബസിറങ്ങി നടന്നുവരുന്നവരെയും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയുമാണ് പന്നികൾ ഭയപ്പെടുത്തുന്നത്. പകൽ സമയത്തും പന്നികൾ ഇറങ്ങാൻ തുടങ്ങിയതോടെ സ്കൂൾ കുട്ടികളുൾപ്പെടെ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡപ്രകാരം പന്നികളെ നശിപ്പിക്കുകയോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ആവശ്യമായ മറ്റെന്തെങ്കിലും മാർഗങ്ങളോ ബന്ധപ്പെട്ടവർ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.