ഇരിക്കൂർ: ജീവിത വഴികാട്ടികളായ അധ്യാപകർക്ക് സ്നേഹാദരങ്ങളർപ്പിച്ച് ഇരിക്കൂർ ഗവ. ഹൈസ്കൂൾ 1989 - 90 എസ്.എസ്.എൽ.സി ബാച്ച് ഫാമിലി കൂട്ടായ്മയായ 'നൈന്‍റീൻ നൈന്റി' ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ഗുരുക്കളെ തേടി - ഡോർ ടു ഡോർ യാത്രക്ക്' തുടക്കം കുറിച്ചു. ഇരിക്കൂർ ഹൈസ്കൂളിൽ ദീർഘകാലം കണക്ക് അധ്യാപികയായി സേവനമനുഷ്ഠിച്ച ലീലാമ്മ ടീച്ചറുടെ വസതിയിലേക്കാണ് ആദ്യ യാത്ര. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.എം. ശഫീഖ് പൊന്നാടയണിയിച്ച് ടീച്ചറെ ആദരിച്ചു. ഫൗണ്ടേഷൻ ട്രഷറർ കെ. സഹീദ്, വൈസ് പ്രസിഡന്റ് ശുഐബ്, പ്രവാസി കോ ഓഡിനേറ്റർ ടി. നൗഫൽ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ എൻ.വി. റഫീഖ്, ഹരീന്ദ്രൻ എന്നിവർ സംബന്ധിച്ചു. ചിത്രം : നൈന്റീൻ നൈന്റി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.എം. ശഫീഖ് ലീലാമ്മ ടീച്ചറെ പൊന്നാടയണിയിച്ച് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.