കെ.പി.എസ്.ടി.എ ധർണ

കണ്ണൂർ: കെ.പി.എസ്.ടി.എ ജില്ലയിലെ വിവിധ ഡി.ഇ.ഒ ഓഫിസുകൾക്കു മുന്നിൽ ധർണ നടത്തി. അധ്യാപക -വിദ്യാർഥി അനുപാതം ഒമ്പത്,10 ക്ലാസുകളിൽ 1:40 ആയി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കണ്ണൂർ ഡി.ഇ.ഒ ഓഫിസിനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. രമേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് എം.പി. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ്​ ഡി.ഇ.ഒ ഓഫിസിനുമുന്നിൽ സംസ്ഥാന സെക്രട്ടറി വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ.വി. മോഹനൻ അധ്യക്ഷത വഹിച്ചു. തലശ്ശേരിയിൽ സംസ്ഥാന സെക്രട്ടറി പി.വി. ജ്യോതി ഉദ്ഘാടനം ചെയ്തു. കെ. രാജേഷ് അധ്യക്ഷത വഹിച്ചു. പടം -സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.