ദേശീയ വ്യാപാരിദിനം

തളിപ്പറമ്പ്: ദേശീയ വ്യാപാരി ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പഴയകാല ഭാരവാഹികളെ ആദരിച്ചു. തളിപ്പറമ്പ ഡിവൈ.എസ്.പി എം.പി. വിനോദ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്. റിയാസ് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.പി. നിസാർ, പ്രസ് ഫോറം പ്രസിഡന്റ്‌ ഐ. ദിവാകരൻ, വി. താജുദ്ദീൻ, ടി. ജയരാജ്‌ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി ദിനത്തിന്റെ ഭാഗമായി പതാകയും ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.