റോഡിൽ കുന്നിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു

പേരാവൂർ: മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരാവൂർ- പെരിങ്ങാനം റോഡിൽ കുന്നിടിഞ്ഞ് ഗതാഗതം പൂർണമായും നിലച്ചു. ശനിയാഴ്ച രാത്രിയിലെ ശക്തമായ മഴയിലാണ് റോഡിലേക്ക് കൂറ്റൻ കല്ലുകളും മണ്ണുമിടിഞ്ഞ് വീണ് ഗതാഗതം നിലച്ചത്. പേരാവൂർ ബംഗളക്കുന്നിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരെയാണ് സംഭവം. ബംഗളക്കുന്ന് പെരിങ്ങാനം റോഡിൽ മൈലാടുംപാറ വ്യൂ പോയന്റിന് സമീപത്തേക്ക് പോകുന്ന റോഡിനടുത്താണ് കൂറ്റൻ പാറ ഉൾപ്പെടെ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോവാൻ സാധ്യമല്ലാത്ത വിധമാണ് റോഡിൽ കല്ലും മണ്ണും നിറഞ്ഞിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.