തളിപ്പറമ്പ്: കേരള അവിൽ മില്ല് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ, കാസർകോട് ജില്ല പ്രഥമ കൺവെൻഷൻ കുറ്റിക്കോലിൽ നടന്നു. കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് സമിതി ജില്ല സെക്രട്ടറി സജി ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആദ്യകാല ഭക്ഷ്യവ്യവസായ സംരംഭത്തിൽ ഒന്നായ അവിൽ ഉൽപാദന- വിപണന മേഖലയിലെ ആദ്യ കൂട്ടായ്മയാണ് കേരള അവിൽ മിൽ ഓണേഴ്സ് അസോസിയേഷൻ. ഇതിന്റെ പ്രഥമ കൺവെൻഷനാണിത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ അവിൽ മിൽ ഉടമകൾ ചേർന്നാണ് സംഘടന രൂപവത്കരിച്ചത്. നിലവിൽ കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് സമിതിക്ക് കീഴിലാണ് സംഘടനയുടെ പ്രവർത്തനം. അസോസിയേഷൻ പ്രസിഡന്റ് ജി.കെ. അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.വി. മനോഹരൻ, കെ.കെ. ബാബു, പി.പി. വിനോദ് കുമാർ, സി.വി. സതീശൻ, ജിതിൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു. അവിൽ മിൽ ഉടമകൾക്ക് സബ്സിഡി നിരക്കിൽ സർക്കാർ നെല്ല് അനുവദിക്കുക, അവിലിന്റെ വില ഏകീകരിക്കുക എന്നിവ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.