സംഘാടകസമിതി രൂപവത്കരിച്ചു

പയ്യന്നൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് ഈ മാസം 13ന് ഗാന്ധി പാർക്കിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. സംഘാടകസമിതി രൂപവത്കരണയോഗം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. ബാബു അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, എം.പി. മുരളി, എം. രാമകൃഷ്ണന്‍, പി.വി. ദാസന്‍, ഇക്ബാല്‍ പോപുലര്‍, കെ. ഹരിഹര്‍കുമാര്‍, പി. ജയന്‍ എന്നിവർ സംസാരിച്ചു. മുൻ എം.എൽ.എ ടി.വി. രാജേഷ് സ്വാഗതം പറഞ്ഞു. 13ന് വൈകീട്ട് മൂന്നിന് ഉപ്പുസത്യഗ്രഹ ഭൂമിയായ ഉളിയത്തുകടവിൽനിന്ന് ഗാന്ധി പാർക്കിലേക്ക് ദീപശിഖ പ്രയാണം സംഘടിപ്പിക്കും. നിരവധി അത് ലറ്റുകൾ അണിനിരക്കും. ഭാരവാഹികൾ: കെ.വി. ബാബു (ചെയ), കെ.വി. ലളിത, ജോയ്സ് പുത്തൻപുരയ്ക്കൽ, പി. കുഞ്ഞിക്കണ്ണൻ, പി. ജയൻ, പി. വി. ദാസൻ, ജോയ് മാത്യു, ടി.സി.വി. ബാലകൃഷ്ണൻ, ഇക്ബാൽ പോപുലർ (വൈസ് ചെയർ), ടി.വി. രാജേഷ് (കൺ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.