മണ്ണുമാന്തി ഡ്രൈവറെ ആദരിച്ചു

കേളകം: കഴിഞ്ഞദിവസം നെടുംപുറംചാലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ അകപ്പെട്ട അഞ്ചുപേരുടെ ജീവന്‍ രക്ഷിച്ച മണ്ണുമാന്തി ഡ്രൈവര്‍ ജിബിന്‍ വട്ടോത്തിനെ നെടുംപുറംചാല്‍ പള്ളിയില്‍ ആദരിച്ചു. ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ചേറും ചളിയും നിറഞ്ഞ പാതയിലും പാലത്തിലും തോട്ടിലും സ്വന്തം ജീവൻ വകവെക്കാതെ മണ്ണുമാന്തിയുമായിറങ്ങി ചേറിൽ കുടുങ്ങിയ നിരവധിപേരെയാണ് ജിബിൻ രക്ഷിച്ചത്. ഫാ. ജോസ് മുണ്ടക്കല്‍ ജിബിന് മെമെന്റോയും പാരിതോഷികവും നല്‍കി. നെടുംപുറംചാല്‍ പാരീഷ് കോഓഡിനേറ്റര്‍ സണ്ണി വല്ലാട്ട്, റോയ് മേക്കുന്നേല്‍, ജോയ് നെടുമാട്ടുങ്കര, ബിജേഷ് ചാരുവേലില്‍, തങ്കച്ചന്‍ ചെറുവള്ളില്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.