ഇരിട്ടിയിൽ സ്വകാര്യബസ് മറിഞ്ഞു

ഇരിട്ടി: പയഞ്ചേരിമുക്കിൽനിന്ന് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. തലശ്ശേരിയിലേക്ക് സർവിസ് നടത്തുന്ന ബ്ലൂലൈൻ ബസാണ് മറിഞ്ഞത്. രാവിലെ 6.30ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് എതിർദിശയിലുള്ള വൈദ്യുതി തൂണിൽ ഇടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. ഈ സമയം ബസിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബസ് മറിഞ്ഞ സ്ഥലത്തിന് സമീപത്തായി രണ്ട് കാറുകൾ നിർത്തിയിട്ടിരുന്നു. മറ്റ് വാഹനങ്ങളൊന്നും തട്ടാതെയാണ് ബസ് മറിഞ്ഞത്. വൈദ്യുതി തൂണ് തകർന്നതിനാൽ ഇരിട്ടി മേഖലയിൽ ഉൾപ്പെടെ വൈദ്യുതിബന്ധം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.