പത്രിക സമർപ്പണം

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ്, എം.വി. സരള, സി.വി. ശശീന്ദ്രന്‍, അനിത വേണു, വി.കെ. സുരേഷ് ബാബു, ബാബുരാജ് ഉളിക്കല്‍, കാസിം ഇരിക്കൂര്‍, ഡി. മുനീര്‍ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് 35 വാര്‍ഡുകളിലെയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഉപവരണാധികാരികളായ നഗരസഭ സൂപ്രണ്ട് പി.വി. നിഷ, അസി. എൻജിനീയര്‍ കെ.ടി. പ്രണാം എന്നിവര്‍ക്ക് മുമ്പാകെ പത്രികകള്‍ സമര്‍പ്പിച്ചത്. ഇല്ലംമൂല വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. പ്രിയ, കയനിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി പി. ഫവാസ് എന്നിവരും പത്രിക സമര്‍പ്പിച്ചു. ------------- ഫോട്ടോ- നെല്ലൂന്നി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എന്‍. ഷാജിത്ത് പത്രിക സമര്‍പ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.