കണ്ണൂർ: സി.എച്ച് സെന്റർ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ജില്ല ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം ഉറപ്പാക്കുന്ന കാരുണ്യ സ്നേഹപ്പൊതി പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. വൈകീട്ട് 4.30ന് കാരുണ്യ സ്നേഹപ്പൊതി ലോഞ്ചിങ്ങും ആദരസമർപ്പണവും എം.കെ. മുനീർ എം.എൽ.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വിതരണോദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ച ഹന്ന സമദ്, സന അഷ്‌റഫ്, ഡോ. അബ്ദുൽ ഖാദർ, പി. ഷമീമ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ റിദ നൂറിൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ സി.എച്ച് സെന്റർ ചെയർമാൻ മഠത്തിൽ മൊയ്തു, വർക്കിങ് ചെയർമാൻ കെ.പി. താഹിർ, ജനറൽ കൺവീനർ സി. സമീർ, കെ. സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.