തളിപ്പറമ്പ്: ആന്തൂർ ധർമശാലയിൽ കാടുകയറിയ . വീഥി ഉപയോഗിക്കാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് ശുചീകരണം നടന്നത്. ധര്‍മശാലയില്‍നിന്ന് പറശ്ശിനിക്കടവിലേക്ക് 1.40 കോടി രൂപ ചെവലഴിച്ച് നടപ്പാക്കിയ സൗഹൃദവീഥി പദ്ധതി, സംരക്ഷിക്കാന്‍ ആളില്ലാതെ കാടുകയറി നശിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. ഇതോടൊപ്പം ലക്ഷങ്ങള്‍ ചെലവഴിച്ച് വരച്ച ചിത്രങ്ങളും സംരക്ഷണമില്ലാതെ നാശത്തിലാണ്. മുന്‍ തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു താൽപര്യമെടുത്താണ് ധര്‍മശാല മുതല്‍ പറശ്ശിനിക്കടവുവരെ സൗഹൃദവീഥി സ്ഥാപിച്ചത്. 2015ല്‍ അന്നത്തെ ടൂറിസം മന്ത്രി എ.പി. അനില്‍കുമാറാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. ആര്‍ക്കിടെക്ട് പത്മശ്രീ ജി. ശങ്കറിന്റെ മേല്‍നോട്ടത്തിലാണ് സൗഹൃദ വീഥിയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ധർമശാല മുതല്‍ പറശ്ശിനിവരെ നടപ്പാത നിർമിച്ച് ടൈല്‍സ് പാകിയും സ്‌നേക്ക് പാര്‍ക്കുവരെ റോഡരികിലെ മതിലില്‍ 35 ഓളം ചിത്രങ്ങള്‍ വരക്കുകയും ചെയ്തു. റോഡരികില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. കുട്ടികള്‍ക്കായുള്ള കളിസ്ഥലം, വയോജനങ്ങളുടെ വിശ്രമസ്ഥലം എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സൗഹൃദവീഥിയുടെ ഉദ്ഘാടനം നിർവഹിച്ചത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് ആന്തൂർ നഗരസഭാധികൃതർ ഇടപെട്ട് സൗഹൃദ വീഥിയിലെ കാട് വെട്ടിത്തെളിച്ചത്. സംരക്ഷണമില്ലാതെ നശിച്ച ചിത്രങ്ങൾ വീണ്ടും വരക്കാനും നടപ്പാത നഗരസഭ ശുചീകരണ തൊഴിലാളികളുടെ ദൈനംദിന ഇടപെടലിൽ ഉൾപ്പെടുത്തി സംരക്ഷിക്കാനും ഇടപെടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.