മാലിന്യം നീക്കൽ പുരോഗമിക്കുന്നു പടം -payyambalam cleaning - കണ്ണൂർ: നിരവധി പരാതികൾക്കൊടുവിൽ പയ്യാമ്പലത്തെ മാലിന്യം നീക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് പയ്യാമ്പലം ബീച്ചിലെ മാലിന്യംനീക്കൽ പ്രവൃത്തി തുടങ്ങിയത്. കുടുംബശ്രീ വളന്റിയർമാരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കുന്നത്. വ്യാഴാഴ്ച അറുപതോളം വളന്റിയർമാർ ശുചീകരണത്തിന് നേതൃത്വം നൽകി. ശേഖരിച്ച മാലിന്യങ്ങൾ വേർതിരിച്ചതിനുശേഷം ക്ലീൻ കേരള കമ്പനി വഴി നീക്കം ചെയ്യും. ശുചീകരണ പ്രവൃത്തികൾ വെള്ളിയാഴ്ചയും തുടരും. പയ്യാമ്പലം ബീച്ചിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മേയർ അഡ്വ. ടി.ഒ. മോഹനനും ഡി.ടി.പി.സി അധികൃതരും നേരത്തെ പ്രദേശം സന്ദർശിച്ചിരുന്നു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഡി.ടി.പി.സിയുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുമുള്ള നടപടിസ്വീകരിക്കുമെന്ന് മേയർ അന്ന് അറിയിച്ചിരുന്നു. റോഡരികിൽ സ്ഥിതി ചെയ്യുന്ന തട്ടുകടകളും മറ്റും സന്ദർശിച്ച അധികൃതർ, ഇവർക്ക് ശുചിത്വം പാലിക്കുന്നതു സംബന്ധിച്ച് കർശന നിർദേശം നൽകിയിരുന്നു. കുട്ടികളുടെ പാർക്കും തുറന്ന സാഹചര്യത്തിൽ ബീച്ചിൽ മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തിക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.