മയക്കുമരുന്നുമായി പിടിയിലായ മുബഷിർ എക്സൈസ് സംഘത്തോടൊപ്പം
കണ്ണൂര്‍: വിൽപനക്കായെത്തിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. വളപട്ടണം പാലോട്ടുവയലിലെ പള്ളിവളപ്പില്‍ മുബഷിറിനെ (35) ആണ് കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അക്ഷയ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് 7.779 ഗ്രാം എം.ഡി.എം.എയും 7.573 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുഴാതി അത്താഴക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സൈബര്‍സെല്‍ അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ സനലേഷ്, സിവില്‍ ഓഫിസര്‍ സുഹീഷ്, അസി. ഇന്‍സ്പെക്ടർമാരായ സി.പി. ഷനില്‍കുമാര്‍, സന്തോഷ് തൂണോളി, എം.കെ. സന്തോഷ്, കെ.വി. റാഫി, പ്രിവന്റിവ് ഓഫിസര്‍മാരായ ഇ. സുജിത്ത്, സിവില്‍ ഓഫിസര്‍മാരായ അമല്‍ ലക്ഷ്മണന്, സി.വി. ബഷീര്‍, പി. നിഖില്‍, പി.വി. ദിവ്യ, ഡ്രൈവര്‍ പി. ഷജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. യുവാവിനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.