വിമൻ ഡെലിവറി എക്‌സിക്യൂട്ടിവ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ്​ ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതകൾക്കായി സംഘടിപ്പിക്കുന്ന 'സങ്കൽപ്' നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ വിമൻ ഡെലിവറി എക്‌സിക്യൂട്ടിവ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. പ്രായപരിധി 18നും 45 നും മധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടാകണം. വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ: 0490 2344419, 9495995419. ജില്ല സമ്മേളനം ജൂലൈ 13ന് കണ്ണൂർ: ഓൾ കേരള കാറ്ററേഴ്​സ് അസോസിയേഷൻ ജില്ല സമ്മേളനം ജൂലൈ 13ന് സാധു കല്യാണ മണ്ഡപത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്​ഘാടനം ചെയ്യും. പൊതുസമ്മേളനം വൈകീട്ട്​ മൂന്നിന് ​ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ അസോ. ജില്ല പ്രസിഡന്‍റ്​ പി. ജോയ്, ജില്ല ജനറൽ സെക്രട്ടറി ജോയിസ് തോമസ്, പി. ഉമ്മർ, എം.എം. രമേശൻ, സി.എം. മെഹബൂബ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.