അമ്പതിലധികം കുടുംബങ്ങളുടെ സ്പെഷൽ ഊരുകൂട്ടം ഉദ്ഘാടനം

ഇരിക്കൂർ: ചളംവയൽ, പൂവ്വം, കുയിലൂർ എന്നിവിടങ്ങളിലെ അമ്പതിലധികം കുടുംബങ്ങളുടെ സ്പെഷൽ ഊരുകൂട്ടം പുത്തൻപറമ്പ് ചളംവയൽ കോളനിയിൽ കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 2021-22 വർഷത്തെ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി ചെലവിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. പടിയൂർ - കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ റോബർട്ട് ജോർജ്, ആർ. മിനി, കെ. ശോഭന, കെ. അഭിലാഷ്, ആർ. അബു, പി. ഷിനോജ്, സി. കറുപ്പൻ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഇരിട്ടി ട്രൈബൽ ഓഫിസർ ഷൈജു സ്വാഗതം പറഞ്ഞു. ചിത്രം: സ്പെഷൽ ഊരുകൂട്ടം പുത്തൻപറമ്പ് ചളംവയൽ കോളനിയിൽ കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.