മാങ്ങാട്ടുപറമ്പ് കെ.എ.പി ആസ്ഥാനത്തുനിന്ന് ചന്ദനമരം മുറിച്ചു കടത്തി തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കെ.എ.പി ആസ്ഥാനത്തുനിന്ന് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചതായി കെ.എ.പി അസി. കമാൻഡന്റ് സജീഷ് ബാബു കണ്ണപുരം പൊലീസിൽ പരാതി നൽകി. കെ.എ.പി പരേഡ് ഗ്രൗണ്ടിനും തൊട്ടടുത്ത ആശുപത്രിക്കും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്ത് കെ.എ.പി വളപ്പിലെ ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മരത്തിന്റെ കുറ്റി മാത്രമേ ബാക്കിയുള്ളൂ. കെ.എ.പി ആസ്ഥാനവും കണ്ണൂർ റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ആസ്ഥാനവുമുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന, 24 മണിക്കൂറും പൊലീസ് കാവലുള്ള സ്ഥലത്തുനിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.