തളിപ്പറമ്പ്: പിണറായി ഭരണത്തിൽ കേരളത്തിലും മോദി ഭരണത്തിൽ ഇന്ത്യയിലും നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കേരളത്തിൽ ഭരിക്കുന്നവരുടെ ഗുണ്ടകളെപ്പോലെയാണ് പൊലീസ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ സി.പി.എമ്മുകാർ തകർത്ത കോൺഗ്രസ് മന്ദിരം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് അക്രമങ്ങളെ അതിജീവിച്ച് വന്ന പാർട്ടിയാണ് കോൺഗ്രസ്. ഏത് അക്രമത്തിനു മുന്നിലും ഒതുങ്ങിപ്പോകില്ല. തളിപ്പറമ്പിലെ ഓഫിസ് തകർത്തതുകൊണ്ട് ഇവിടെ കോൺഗ്രസ് ഇല്ലാതാകില്ല. സ്ഥാനം ദുരുപയോഗം ചെയ്ത് കുടുംബത്തിനുവേണ്ടി പൊതുഖജനാവ് കൊള്ളയടിച്ച് കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രിയാണ് ഭരണം നടത്തുന്നത്. വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ അടിച്ചുവെന്ന് സമ്മതിച്ച ഇ.പി. ജയരാജനെതിരെ കേസില്ല. പ്രതിഷേധസമയത്ത് മുഖ്യമന്ത്രി വിമാനത്തിലില്ലെന്ന തെളിവു നൽകിയിട്ടും പ്രതിഷേധിച്ചവർക്കെതിരെ കേസുമായി മുന്നോട്ടുപോകുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ഇരു ധ്രുവങ്ങളിലാണെങ്കിലും സാമ്യതകളുണ്ട്. അതാണ് ഒരു കേസിൽപോലും മുഖ്യമന്ത്രിക്കെതിരെ നടപടിയില്ലാത്തത്. വെള്ളക്കാരന്റെ അക്രമത്തെ അതിജീവിച്ച കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.