ഇരിട്ടി: വിജ്ഞാനത്തിന്റെ അക്ഷരജ്യോതി പകർന്ന് നാടെങ്ങും വായന വാരാചരണത്തിന് തുടക്കമായി. ഇരിട്ടി നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണം നോവലിസ്റ്റ് ബെന്നി ജോസഫ് കൂട്ടുപുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുരേശൻ അധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ പുതുശ്ശേരി പദ്ധതി വിശദീകരിച്ചു. പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. സി.കെ. ലളിത, വി.എം. നാരായണൻ, വി.പി. സതീശൻ, കെ. മോഹനൻ, പ്രീത ബാബു, സുമ സുധാകരൻ എന്നിവർ സംസാരിച്ചു. ഷെൽന തുളസി റാം, ആർ.കെ. മിനി, സി.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി. വായനദിനത്തിൽ പുസ്തകങ്ങൾ വീടുകളിലെത്തിച്ചുനൽകി ഉളിക്കൽ പരിക്കളം ടാഗോർ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ മാതൃകയായി. പരിക്കളം, പൊയ്യൂർക്കരി, കോടാപറമ്പ്, തേർമല ഭാഗങ്ങളിലെ വായനക്കാർക്കാണ് പ്രത്യേക വാഹനത്തിൽ പുസ്തകം എത്തിച്ചുനൽകിയത്. എല്ലാ ഞായറാഴ്ചകളിലും പുസ്തക വിതരണമുണ്ടാകും. പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് പരിക്കളം ശാരദ വിലാസം എ.യു.പി സ്കൂൾ പ്രഥമാധ്യാപകൻ കെ.കെ. സുരേഷ് കുമാർ നിർവഹിച്ചു. ഗ്രന്ഥാലയത്തിന്റെ ലൈബ്രേറിയൻ കെ.പി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.