തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ വാതിൽപ്പടി സേവനങ്ങൾ നടപ്പാക്കുന്നതിനുള്ള പരിശീലനം തുടങ്ങി. നഗരസഭ കൗൺസിൽ ഹാളിൽ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹികസുരക്ഷ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായത്തിനായുള്ള അപേക്ഷ, ജീവൻരക്ഷാമരുന്നുകൾ എന്നിവയാണ് വാതിൽപ്പടി സേവനത്തിലൂടെ ലഭിക്കുക. കില കോഓഡിനേറ്റർ കെ.സി. രാമചന്ദ്രൻ, റിസോഴ്സ് പേഴ്സന്മാരായ സി.പി. രഘു, പി.പി. ദാമോദരൻ എന്നിവർ പരിശീലനക്ലാസെടുത്തു. നഗരസഭ സെക്രട്ടറി എം.എസ്. ശ്രീരാഗ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് നിസാർ, കൗൺസിലർമാരായ പി. ഗോപിനാഥ്, കെ. രമേശൻ, ജെ.എച്ച്.ഐ എസ്. അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.