ഇരിട്ടി: തൊഴിലുറപ്പ് പദ്ധതിയിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് മാതൃകയാവുകയാണ് തില്ലങ്കേരി പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഷട്ടിൽ കോർട്ട് നിർമിച്ചാണ് തില്ലങ്കേരി പഞ്ചായത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയത്. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ മച്ചൂർ മലയിലാണ് കോർട്ട് നിർമിച്ചത്. മച്ചൂർ മലയിലെ 20 സെന്റ് സ്ഥലം പഞ്ചായത്തിന് രജിസ്റ്റർ ചെയ്തുകൊടുത്തു. ഇതിൽ ഏഴു സെന്റ് സ്ഥലത്താണ് ഇപ്പോൾ ഷട്ടിൽ കോർട്ട് നിർമിച്ചത്. ഭാവിയിൽ ഇൻഡോർ മാതൃകയിലുള്ള സ്റ്റേഡിയമാക്കി ഇത് മാറ്റാനാണ് പഞ്ചായത്തിന്റെ ശ്രമം. അഞ്ചു ലക്ഷം രൂപ അടങ്കൽതുക ഉപയോഗിച്ച് 267 തൊഴിൽദിനങ്ങൾ ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. നിർമാണം പൂർത്തിയാക്കിയ ഷട്ടിൽ കോർട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. എത്രയും വേഗം കോർട്ട് ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത്. ഷട്ടിൽ കോർട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ.വി. ആശ, വി. വിമല, പി.കെ. രതീശൻ, അസിസ്റ്റന്റ് സെക്രട്ടറി രമേശൻ, ഓവർസിയർമാരായ ആതിര, പ്രവിത്ത്, രമ്യ, പ്രസീജ തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.