അക്രമങ്ങൾക്കെതിരെ കോൺഗ്രസ് ജനസദസ്സ്

തലശ്ശേരി: കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂഴിക്കരയിൽ, ഗാന്ധി നിന്ദക്കും കോൺഗ്രസ് ഓഫിസുകൾക്കും വീടുകൾക്കും നേരെയുള്ള അക്രമങ്ങൾക്കുമെതിരെ ജനസദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ, സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, എം.പി. അസൈനാർ, പി.കെ. രാജേന്ദ്രൻ, സി.ജി. അരുൺ, കെ.എം. പവിത്രൻ, വി. ദിവാകരൻ, കെ. ശശിധരൻ, എൻ.കെ. പ്രേമൻ, സി.പി. പ്രസീൽ ബാബു, സി. ഭരതൻ, പി.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.