ബോധവത്കരണ പരിപാടി

ഇരിട്ടി: പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയും പായം കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാലത്തെ പകർച്ചവ്യാധികൾ തടയാൻ നടത്തി. പായം, കാടമുണ്ട പ്രദേശങ്ങളിലെ വീടുകളിൽ ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളും ആരോഗ്യ പ്രവർത്തകരും മഴക്കാല രോഗങ്ങളും പരിഹാരമാർഗങ്ങളും വീടും പരിസരവും ശുചീകരിക്കേണ്ടതിനെക്കുറിച്ചും ബോധവത്കരണം നടത്തി. പായം പഞ്ചായത്ത് അംഗം എം. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുല്ല, കെ. രതീഷ്, പ്രഭാകരൻ നാമത്ത്, ആർ. കൃഷ്ണൻ മാസ്റ്റർ, കെ.ടി. കോമള തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.