പയ്യന്നൂർ: കോറോം ശ്രീനാരായണഗുരു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നാച്വർ ക്ലബും പരിസ്ഥിതി വാരാഘോഷവും പ്രിൻസിപ്പൽ ഡോ. എ.വി. ലീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രഫ. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രഫ. സുന്ദർ വെങ്കിടാചലം സ്വാഗതവും മെക്കാനിക്കൽ വർക്ക്ഷോപ് സൂപ്രണ്ട് കെ. ധനരാജ് നന്ദിയും പറഞ്ഞു. തുടർന്ന് കോളജ് പരിസരത്ത് ശുചീകരണ പ്രവൃത്തിയും വൃക്ഷത്തൈ വെച്ചുപിടിപ്പിക്കലും നടന്നു. ക്ലബ് ചെയർമാൻ പി. വിലാസ്, കൺവീനർ പ്രഫ. എം. വർഷ, മെക്കാനിക്കൽ വിഭാഗം മേധാവി പ്രഫ. പി. രജീഷ്, പ്രഫ. സി. പ്രേമാനന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.