പാപ്പിനിശ്ശേരി: അഴിക്കൽ പോർട്ടിന് കീഴിലെ മണൽ കടവുകളില്‍ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഫൈബർ തോണികൾ വളപട്ടണം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായി. ഫൈബർ ബോട്ടുടമയായ മർഷൂദ് മുണ്ടോന്‍ ആണ് അറസ്റ്റിലായത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വളപട്ടണം പുഴയിലെ ചുങ്കം തുരുത്തിയില്‍ ബുധനാഴ്ച പുലർച്ചെയാണ് പിടികൂടിയത്. പകല്‍ മണൽ വാരാന്‍ അനുവാദമുള്ള തോണിയില്‍ അസമയത്ത് മണല്‍ വാരിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. വളപട്ടണം എസ്.ഐ. സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബോട്ട് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.