തലശ്ശേരി: എം.എസ്.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന ഉപാധ്യക്ഷൻ ഷജീർ ഇഖ്ബാൽ നിർവഹിച്ചു. എം.എസ്.എഫ് തലശ്ശേരി മണ്ഡലം പ്രസിഡന്റായിരുന്ന ആഷിഫ് മട്ടാമ്പ്രത്തിന്റെ സ്മരണക്കായി 150 വിദ്യാർഥികൾക്കാണ് ബാഗ്, കുട, നോട്ടുപുസ്തകം എന്നിവയടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ജില്ല പ്രസിഡന്റ് നസീർ പുറത്തിൽ മുഖ്യാതിഥിയായി. ഈ വർഷം പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ആഷിഫ് സ്മരണികയുടെ പ്രഖ്യാപനം മുസ്‍ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.