ന്യൂമാഹി: ദേശീയപാതയോരത്ത് അനധികൃതമായി കച്ചവടം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഇരുമ്പ് പൈപ്പും മറ്റും ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് അധികൃതർ തടഞ്ഞു. പുന്നോൽ കുറിച്ചിയിൽ വനിത കോഓപറേറ്റിവ് സൊസൈറ്റിക്ക് സമീപം നടക്കുന്ന നിർമാണമാണ് തടഞ്ഞത്. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയിത്തു, വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ, സെക്രട്ടറി ലസിത, അസി.സെക്രട്ടറി അരുൺ ജിതേഷ് എന്നിവർ സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രവൃത്തി തടഞ്ഞത്. തീരദേശ നിയമം നിലവിലുള്ള ദേശീയ പാതയോരത്ത് ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. അനധികൃത കച്ചവടങ്ങൾക്കെതിരെയുള്ള നടപടികൾ സംബന്ധിച്ച് ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതിയും ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തത്. caption: പുന്നോൽ കുറിച്ചിയിൽ വനിത കോഓപറേറ്റിവ് സൊസൈറ്റിക്ക് സമീപത്തെ അനധികൃത നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.