കണ്ണൂർ ചാമ്പ്യന്മാർ

തലശ്ശേരി: കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ടിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ നാലാം വിജയത്തോടെ കണ്ണൂർ ചാമ്പ്യന്മാരായി. അവസാന മത്സരത്തിൽ കണ്ണൂർ 184 റൺസിന് വയനാടിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് എടുത്തു. കണ്ണൂരിന് വേണ്ടി പാർഥിവ് ജയേഷ് 58 റൺസും ഇ.സി. അഭിനന്ദ് 51 റൺസുമെടുത്തു. മറുപടിയായി വയനാട് 32 ഓവറിൽ 107 റൺസിന് ഓൾഔട്ടായി. കണ്ണൂരിന് വേണ്ടി ഹൃദയ് ഹിരൺ നാല് വിക്കറ്റും തേജസ് വിവേക്, മുഹമ്മദ് ഷബാന്ദ്രി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.