നാഗവളവില്‍ ഓയില്‍ചോര്‍ന്നു; അപകടം ഒഴിവാക്കി അഗ്നിരക്ഷസേന

മട്ടന്നൂര്‍: എളമ്പാറ നാഗവളവില്‍ ഓയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടം ഒഴിവാക്കി അഗ്നിരക്ഷസേന. വാഹനത്തില്‍നിന്ന് റോഡിലേക്ക് ഓയിൽ ചോര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ തെന്നിവീണതോടെയാണ് മട്ടന്നൂര്‍ അഗ്നിരക്ഷസേന റോഡില്‍ മണ്ണുംപൊടിയുമിട്ട് അപകടാവസ്ഥ ഒഴിവാക്കിയത്. സ്‌റ്റേഷൻ ഓഫിസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അസി. സ്‌റ്റേഷൻ ഓഫിസര്‍ സുരേന്ദ്രബാബു, ഫയർ ഓഫിസര്‍മാരായ പ്രവീണ്‍കുമാര്‍, പ്രശാന്ത്, സന്ദീപ്, രതീഷ്, രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.