മട്ടന്നൂര്‍: കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്തമഴയില്‍ വെള്ളം കുത്തിയൊലിച്ചെത്തി വെള്ളക്കെട്ട് രൂപപ്പെട്ട ഉരുവച്ചാല്‍ ശിവപുരം റോഡിലെ പ്രദേശങ്ങള്‍ കെ.കെ. ശൈലജ എം.എല്‍.എ സന്ദര്‍ശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ചളിയും മണ്ണും കുത്തിയൊലിച്ചെത്തി ഓവുചാലുകള്‍ നികന്നതോടെയാണ് സമീപത്തെ കടകളില്‍ വെള്ളം കയറിയത്. റോഡുപണിയില്‍ അശാസ്ത്രീയതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ എം.എല്‍.എ വിളിച്ചുവരുത്തി അടിയന്തരമായി വെള്ളക്കെട്ടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കി. (ഫോട്ടോ- ഉരുവച്ചാല്‍- ശിവപുരം റോഡില്‍ കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.